Meetup Diary – 3

Meetup003
HostOnline
Date4th October 2020
LocationFacebook Messenger Room

പൂർണ്ണമായും ഓൺലൈൻ പ്ലാറ്റഫോം ഉപയോഗിച്ചുകൊണ്ടുള്ള ആദ്യത്തെ ഒത്തുചേരൽ ആയിരുന്നു ഇത്. പങ്കെടുത്ത കുടുംബാംഗങ്ങൾക്ക് നവ്യാനുഭവമായിരുന്നു ഇത്തവണത്തെ സംഗമം. മുൻ നിശ്ചയിച്ച ലിങ്ക് [Facebook messenger room] മുഖേനയായിരുന്നു എല്ലാവരും പങ്കെടുത്തത്. സാങ്കേതികപരമായതും സാഹചര്യപരവുമായ പല കാരണങ്ങളാൽ മുഴുവൻ അംഗങ്ങൾക്കും പ്രസ്തുത വേദിയിൽ കൂടി ചേരാൻ സാധിച്ചില്ല. 7 മാസങ്ങൾക്ക് ഇപ്പുറം ആണ് ഇന്നത്തെ സംഗമം എന്നുള്ള പ്രത്യേകതയും ഉണ്ട്.

ചാരിറ്റി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചില സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുവാനായിരുന്നു ഇത്തവണത്തെ meetup. മലപ്പുറം കുടുംബാംഗങ്ങൾ ആരംഭിക്കുന്ന ചാരിറ്റി പ്രവർത്തനങ്ങളിൽ പങ്കാളിത്തം അറിയിക്കുന്നതിന് മുന്നോടിയായി കോഴിക്കോട് കൂത്രാടൻമാരുടെ അഭിപ്രായ ശേഖരണവും തുടർ ചർച്ചയും നടന്നു. ഉയർന്നു വന്ന പ്രധാന അഭിപ്രായങ്ങൾ ചുവടെ ചേർക്കുന്നു.

  1. കോഴിക്കോട് കൂത്രാടൻ എന്ന പേരിൽ ഒറ്റ അക്കൗണ്ടിൽ മലപ്പുറം ചാരിറ്റി മെമ്പർ ആവുക
  2. കോഴിക്കോട് ചാരിറ്റി നിലനിർത്തിക്കൊണ്ട് മലപ്പുറം ചാരിറ്റിയിൽ ഭാഗമാവുക
  3. ഒരു കുടുംബം ₹ 200 രൂപ ചാരിറ്റിയിൽ നിക്ഷേപിക്കുക
  4. പിരിഞ്ഞ തുകയിൽ ഒരു ഭാഗം മലപ്പുറം ചാരിറ്റിയിൽ നിക്ഷേപിക്കുക
  5. മിച്ചം വരുന്ന തുക കോഴിക്കോട് ചാരിറ്റി പ്രവർത്തനങ്ങൾക്ക് മാറ്റി വെക്കുക
  6. ദമ്പതികളെ അവരുടെ അവിവാഹിതരായ മക്കളെയും ഒരു കുടുംബം ആയി പരിഗണിക്കും

മുഴുവൻ അംഗങ്ങളും പങ്കെടുക്കാത്തതിനാൽ തുടർ ചർച്ചകൾക്ക് കുടുംബ whatsapp ഗ്രൂപ്പ് വേദിയാക്കി ഉടൻ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. അത്തരം ചർച്ചകൾക് വഴി വെക്കാതെ മുഴുവൻ അംഗങ്ങളും meetup സമയത്ത് തന്നെ അഭിപ്രായ പ്രകടനം നടത്തണം എന്ന് സംഗമം നിരീക്ഷിച്ചു. അടുത്ത meetup വേദി സമയം എന്നിവ പിന്നീട് തീരുമാനിച്ചു അറിയിക്കുന്നതായിരിക്കും.

Meetup Diary – 2

Meetup002
HostSameema
Date16th February 2020
LocationKuttikkattoor

കുടുംബ സൗഹൃദ കൂട്ടായ്മയുടെ മനോഹരമായ രണ്ടാം അധ്യായം ഇന്ന്‌ എഴുതി ചേര്‍ക്കപ്പെട്ടു. കുറ്റി കാട്ടൂര്‍ ആയിരുന്നു സദസ്സ് ആയ സമീമ യുടെ വീട്. രുചികരമായ സല്‍ക്കാര കൂട്ട് ആയിരുന്നു ഇത്തവണ തിളങ്ങിയത്. എല്ലാവരും എന്തെങ്കിലും പൊതി കൈയിൽ കരുതി ആണ് എത്തി ചേര്‍ന്നത്. സ്വന്തം കൈ കൊണ്ട്‌ പരീക്ഷിച്ചു നോക്കിയതും സമയ പരിധി കൊണ്ട്‌ കടയില്‍ നിന്നും വാങ്ങിയതുമായി പല പലഹാരങ്ങള്‍ മേശ നിറച്ചു.

പതിവിലും അല്പം നേരത്തെ കാര്യ പരിപാടികള്‍ ആരംഭിച്ചു. സുപ്രധാനമായ ചാരിറ്റി wing ഉദ്‌ഘാടന സംഭാവന ഇന്ന്‌ ഉണ്ടായി. 65 അംഗങ്ങൾ 20 രൂപ വീതം 1300 രൂപ ചാരിറ്റി Fund ആയി നിക്ഷേപിച്ചു. എല്ലാ അംഗങ്ങള്‍ക്കും ഈ മീറ്റിൽ എത്താൻ സാധിക്കാത്തതിനാൽ March മാസം ആയിരിക്കും ചാരിറ്റി members ന്റെ കൃത്യമായ വിവരം ക്രോഡീകരിക്കാന്‍ സാധിക്കുക.

ഉല്ലാസ യാത്ര fund ആയിരുന്നു അടുത്ത ഘട്ടം, ചുരുങ്ങിയ നിക്ഷേപം ആണ് ഇതിനായി അംഗങ്ങൾ വക ഇരുത്തിയത്. 10 മാസം മുന്നില്‍ കണ്ട് കൊണ്ട്‌ ഉള്ള ധന സമാഹരണം ആണ് ഉല്ലാസ യാത്ര Fund. മാസപ്പടി ആയി മാറ്റി വക്കുന്ന പണം 10 മാസം കൊണ്ട്‌ വലിയ തുക ആവുന്ന രീതിയില്‍ ആണ് രൂപ കല്‍പന ചെയ്തിരിക്കുന്നത്.

Monthly meetup അരങ്ങേറുന്ന അടുത്ത വേദി kachibi അവര്‍കളുടെ നടുവട്ടം ഉള്ള ഗൃഹത്തില്‍ ആണ്.

🤝🏼

Meetup diary – 1

Meetup001
HostJaseera
Date12th January 2020
LocationArakkinar

കോഴിക്കോട് കൂത്രാടന്‍ meetup series അധി ഗംഭീരമായി ആരംഭിച്ചിരിക്കുന്നു.

മാസത്തിൽ ഒരു തവണ ഒരു വീട്ടില്‍ ഒരുമിച്ച് കൂടുന്ന കൂത്രാടന്‍ meetup Jaseera യുടെ കുടുംബ സദസ്സില്‍ അരങ്ങേറി. ബന്ധുക്കളുടെ സാന്നിധ്യം കൊണ്ടും കൂട്ടായ്മയുടെ കരുത്തുകൊണ്ടും ശ്രദ്ധേയമായിരുന്നു ആദ്യ meetup.

മുന്‍ നിശ്ചയിച്ച സമയത്തില്‍ നിന്നും അല്പം വൈകിയാണ് കാര്യ പരിപാടിക്ക് തുടക്കമായത്. അതിനാൽ ആദ്യ തീരുമാനം തന്നെ സമയ നിഷ്ഠയെ കുറിച്ച് തന്നെ ആയിരുന്നു. കൃത്യത പാലിക്കല്‍ അനിവാര്യമാണ് എന്ന് എല്ലാവരും മനസ്സിലാക്കി. തുടർന്ന് മറ്റു യോഗ നടപടികള്‍ ആരംഭിച്ചു.

അപ്രതീക്ഷിതമായി ആയിരുന്നു കൂത്രാടന്‍ ഫൈസല്‍ എടക്കര മലപ്പുറത്ത് നിന്നും meetup കുടുംബ വേദിയില്‍ എത്തി ചേര്‍ന്നത്, കാര്യ പരിപാടികള്‍ക്ക് മുന്നേ തന്നെ കുടുംബത്തോടൊപ്പം അദ്ദേഹം എത്തി ചേര്‍ന്നു, സസന്തോഷം സല്‍ക്കാരത്തില്‍ പങ്കാളി ആവുകയും അവസാനം വരെ സഹചാരി ആവുകയും ചെയതു.

Meetup ന്റെ പൊലിമ വര്‍ദ്ധിപ്പിച്ച മറ്റൊരാള്‍ കൂടി ഉണ്ട് മാന്ത്രികന്‍ ഹാഷിം. തന്റെ സിദ്ധി കുടുംബത്തിന് വേണ്ടി അവതരിപ്പിച്ച് എല്ലാവരെയും ആശ്ചര്യം കൊള്ളിച്ചു. ഏവര്‍ക്കും ഓര്‍ത്തു വെക്കാൻ ഉള്ള ഹൃദ്യ നിമിഷങ്ങൾ അദ്ദേഹം നല്‍കി.

Charity Wing

മഹത്തായ ഒരു തീരുമാനം എടുക്കപ്പെട്ട ഒരു വേദി കൂടെ ആയിരുന്നു ഇത്. സാമ്പത്തികമായി വ്യത്യസ്ത തട്ടില്‍ ഉള്ളവർ ആണ് കൂത്രാടന്‍ കുടുംബത്തിൽ ഉള്ളത് അതിനാൽ തന്നെ പരസ്പര സഹായം വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്‌. ‘തന്നാല്‍ ആവുന്നത് തന്നെക്കൊണ്ട്’ എന്ന് മുദ്രാവാക്യത്തിന് ബലം നല്‍കിക്കൊണ്ട് ഒരു charity wing ആരംഭിക്കാന്‍ തീരുമാനമായി. വിവരങ്ങൾ താഴെ നല്‍കുന്നു.

  • 15 വയസ്സിന് മുകളില്‍ പ്രായം ഉള്ള ഓരോ അംഗവും charity amount നല്‍കേണ്ടതുണ്ട്
  • ധന ശേഖരണം monthly meetup നടക്കുമ്പോൾ നല്‍കേണ്ടത് ഉണ്ട്
  • ധനം treasurer വഴി മാത്രമാണ് സ്വീകരിക്കുക
  • Meetup സമയത്ത്‌ എത്താൻ സാധിക്കാത്ത സാഹചര്യത്തിൽ മറ്റൊരു അംഗം മുഖാന്തരം പണം നല്‍കാവുന്നതാണ്
  • Charity minimum amount 20/- രൂപ ആണ്
  • കൂടുതൽ ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവര്‍ക്ക് കമ്മിറ്റി അവസരം ഒരുക്കുന്നത് ആയിരിക്കും.
  • Charity വിനിയോഗം കൂത്രാടന്‍ അംഗങ്ങള്‍ക്ക് വേണ്ടി ഉള്ളതാണ്.

Meetup 2

യോഗ തീരുമാനങ്ങളില്‍ മറ്റൊന്നാണ് അടുത്ത meetup വേദി. ഫെബ്രുവരി 16 ഞായറാഴ്ച Sameema യുടെ വീട്ടില്‍ (kuttikkattoor) വച്ച് ആണ് അടുത്ത meetup.

Tour 2020

ഈ വർഷം കുടുംബ സംഗമത്തിനു പുതിയ മുഖം ആയിരിക്കും എന്നുള്ള തീരുമാനത്തിൽ, സംഗമം ഒരു വേദിയിൽ ഒതുക്കാതെ ഒരു ഉല്ലാസ യാത്ര ആക്കാൻ പൊതു തീരുമാനം എടുത്തു. ധന സമാഹരണ രീതിയും ആവിഷ്ക്കരിച്ചു. മാസം തോറും ഉള്ള കുടുംബ ഒത്തുചേരൽ സമയത് ഒരാൾക്കു 100 രൂപ എന്ന നിരക്കിൽ ഓരോ കുടുംബത്തിന്റെ പേരിലും പ്രത്യേകം അക്കൗണ്ട് ഉണ്ടാക്കാൻ തീരുമാനിച്ചു. 10 മാസം നീളുന്ന ധന സമാഹരണത്തിനു ഒടുവിൽ ബജറ്റ് പ്രകാരം ധന കമ്മി പരിഹരിക്കാൻ തീരുമാനം ആയി.

Malappuram Meet

ഡിസംബർ 25 പകൽ 8 മണിയോടെ കോഴിക്കോട് നിന്നുമുള്ള സംഗം മുൻകൂട്ടി ബുക്ക് ചെയ്ത ബസ്സിൽ യാത്ര ആരംഭിച്ചു. നേരത്തെ നിശ്ചയിച്ച അതേ വഴിയിലൂടെ മഞ്ചേരിയിലേക്ക്. 76 പേർ ആയിരുന്നു സംഗമത്തിൽ പങ്കെടുക്കാൻ കോഴിക്കോട് നിന്നും ഉണ്ടായിരുന്നത്. ഉല്ലാസകരമായ ഒന്നര മണിക്കൂർ യാത്ര ഏവരും മറക്കാൻ ആഗ്രഹിക്കാത്ത ഒന്നായിരുന്നു.

സ്വീകരിക്കുന്നതിനായി മഞ്ചേരി ഹിൽട്ടൺ കൺവെൻഷൻ സെന്റർ തയ്യാറായിരുന്നു. വിവിധ തരം ജ്യൂസ് ആയിരുന്നു വരവേറ്റത് . വന്നവർക്കായി രെജിസ്ട്രേഷൻ ഉണ്ടായിരുന്നു. കുടുംബ ചരിത്ര പുസ്തകം ഒപ്പം ഒരു കലണ്ടർ അതു കൂത്രാടൻ കയ്യൊപ്പിൽ . കാര്യ പരിപാടികൾ 11 മണിയോടെ ആരംഭിച്ചു. സ്വാഗതം, അധ്യക്ഷ പ്രസംഗം, കുടുംബത്തിന്റെ ലഖു ചരിത്ര വിവരണം, ആശംസകൾ, മുതിർന്നവരെ പൊന്നാട അണിയിക്കൽ, വിദ്യാഭ്യാസപരമായും കായികപരമായും മുന്നേറിയവർക്ക് മൊമെന്റോ അങ്ങനെ നീങ്ങി പരിപാടികൾ.

വൈവിധ്യമാർന്ന ഉച്ച ഭക്ഷണം പരിചയപ്പെടൽ ഒപ്പം കലാപരിപാടികൾ അതായിരുന്നു ഉച്ച തിരിഞ്ഞുള്ള സമയം. കോഴിക്കോട് നിന്നും പോയവരിൽ താഴെ പറയുതുന്നവർ കലാപരിപാടി അവതരിപ്പിച്ചു

ഗാനം
നിയ മറിയം
ഷുഹൈബ്
ജാഫർ

മിമിക്രി
അഫ്‌ലു

ആങ്കർ
ഫൗമിത
സാഹിദ്

അധികം വൈകാതെ 5 മണിയോടെ കോഴിക്കോട്ടുകാർ തിരിച്ചു നാട്ടിലേക്ക്.

മഞ്ചേരി യാത്ര

Committee update

15 അംഗ കമ്മറ്റിയായി പുനർ നിർണയിക്കുന്നു. ഡിസംബർ 25 ന് മുമ്പ് കമ്മറ്റി വിളിച്ച് ചേർക്കാൻ പ്രായോഗിക ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് ഗ്രൂപ്പിലെ അംഗങ്ങൾ അങ്ങീകരിക്കുകയാണെങ്കിൽ ✅ എന്ന മാർക്ക് ഇടുക

പുതിയ കമ്മറ്റിയിലെ ഭാരവാഹികൾ

1,അബ്ദുൾ ഹമീദ് (കൺവീനർ)
2, ഹാഷിം (ജോ. കൺവീനർ)
3, അബ്ദുൾ മജീദ്(ജോ. കൺവീനർ)
4,സാഹിദ് (ചെയർമാൻ)
5, നൗഫൽ (വൈസ്.ചെയർമാൻ)
6, നിഷാബു ഹമീദ് (വൈസ്.ചെയർമാൻ)
7,ഹാരിസ് (ഖജാൻജി)
8, ഫാരിസ്
9, കച്ചീബി
10, ഗഫൂർ
11,നാഫി
12, ജസീറ
13, സജി
14, നസീഹ് ഹസ്സൻ
15, ഹൈറുന്നീസ

നിർദേശങ്ങൾ സ്വാഗതം ചെയ്യുന്നു

Committee formation

01/12/2019 ന് 3:30 നാഫി D/o അബ്ദുൽ ഗഫൂറിൻ്റെ വീട്ടിൽ വെച്ച് ചേർന്ന കൂത്രാടൻ കോഴിക്കോടിൻ്റെ ജനറൽ ബോഡി നടപടി ക്രമങ്ങൾ

അജണ്ട :-

സ്വാഗതം
അദ്ധ്യക്ഷൻ
കമ്മറ്റി രൂപീകരണം
ഭാവി പ്രവർത്തനങ്ങൾ

13 (11+2) അംഗ എക്സിക്യൂട്ടീവ് കമ്മറ്റി രൂപീകരിച്ചു. ഇതിൽ 11 അംഗങ്ങളെ ജനറൽ ബോഡിയിൽ തന്നെ തിരഞ്ഞെടുക്കുകയും രണ്ടു പേരെ കൂട്ടി ചേർക്കാനും തീരുമാനിച്ചു.

കമ്മറ്റിയിലെ ഭാരവാഹികൾ

1,അബ്ദുൾ ഹമീദ് (കൺവീനർ)
2, ഹാഷിം (ജോ. കൺവീനർ)
3, സാഹിദ് (ചെയർമാൻ)
4, നൗഫൽ (വൈസ്.ചെയർമാൻ)
5, ഹാരിസ് (ഖജാൻജി)
6, ഫാരിസ്
7,കച്ചിബി
8, ഗഫൂർ / നാഫി
9, ജസീറ / ജംഷാദ്
10,സജി
11, നസീഹ് ഹസ്സൻ

12, ഹൈറുന്നീസ
13, ഹനീഫ

തിരുമാനങ്ങൾ :-

♦ ഭാവി പ്രവർത്തനങ്ങൾ എക്സിക്യൂട്ടിവ് കമ്മറ്റികൂടി തീരുമാനിക്കും
♦മഞ്ചേരി കുടുംബ സംഗമത്തിൽ പോകാൻ തീരുമാനിച്ചു
♦ സംഗമം ഫണ്ടിലേക്ക് 10,000 രൂപ നൽകാനും അതിനു വേണ്ടി ഒരോ അംഗങ്ങളിൽ നിന്നും 150 രൂപ വീതം പിരിക്കാനും തീരുമാനിച്ചു
♦ ജനറൽ ബോഡിയിൽ വന്ന 59 പേർക്ക് പോകാൻ ബസ്സ് തീരുമാനിച്ചു. മറ്റുള്ളവർക്ക് ആവശ്യാർത്ഥം ബസ്സോ മറ്റുവാഹനങ്ങളോ ഏർപ്പെടുത്താൻ തീരുമാനിച്ചു. ബസ്സിൻ്റെ ചർജ്ജ് ഒരാൾക്ക് 150 രൂപയായി നിശ്ചയിച്ചു
♦ ഡിസംബർ 15 ന് മുമ്പ് കുടുംബസംഗമ ഫണ്ടും ബസ്സ് ഫീയും കമ്മറ്റിയെ ഏൽപ്പികേണ്ടതാണ്

സ്നേഹപൂർവ്വം
അബ്ദുൾ ഹമീദ്
കൺവീനർ കൂത്രടൻ കോഴിക്കോട് കമ്മറ്റി

Meeting Minutes

കോഴിക്കോട് കുടുംബ സംഗമത്തിൻ്റെ രണ്ടാമത്തെ യോഗം പരേതനായ അബുവിൻ്റെ മകൻ ഹാഷിമിൻ്റ വീട്ടിൽ വെച്ച് 09/11/2019 വൈകു 6 മണിക്ക് നടന്നു.

യോഗതീരുമാനങ്ങൾ

♦ 2019 നവംബർ 23 ന് കൂത്രാടൻ തറവാടിൻ്റെ കോഴിക്കോട്ടെ കുടുംബാംഗങ്ങളുടെ ആദ്യ കുടുംബ സംഗമം നടത്താൻ തീരുമാനിച്ചു.

♦ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ മുതലക്കുളത്തെ ‘സരോജ് ഭവൻ’ ഹാളിൽ വെച്ച് സംഗമം നടത്തും.

♦ വെൽക്കം ഡ്രിങ്ങ്

♦ 09:00 am ന് രജിസ്ട്രേഷൻ തുടങ്ങും

♦ 10:30 am ന് ഉദ്ഘാടന ചടങ്ങ്

♦ 11:00 am ന് കുടുംബാഗങ്ങളുടെ പരിചയ പെടൽ

♦01:00 pm ന് ഉച്ച ഭക്ഷണം

♦ 02:30 pm ന് കുടുംബാംഗങ്ങളുടെ കലാപരിപാടികൾ

♦04:00 pm ന് ചായ

♦05:00 pm ന് അവസാന സെഷൻ
അജണ്ട :-
1,കമ്മറ്റി രൂപീകരണം
2, മഞ്ചേരി കുടുംബ സംഗമം

🔮 ചുമതലകൾ

അബ്ദുൾ ഹമീദ്
💰സാമ്പത്തികം

സാഹിദ്
📄ക്ഷണക്കത്ത്,ഫ്ലക്സ്, പ്ലേറ്റ്

മജീദ്
🍗ഭക്ഷണം, ക്ലാസ്സ്, വെള്ളം

ഷൗക്കത്ത്,ഗഫൂർ
🍽ഭക്ഷണ വിതരണം

ഹാഷിം
🏨ഹാൾ, ക്ലീനിങ്ങ്

ചുമതല നൽകിയവർ മറ്റുള്ളവരേയും സാഹായത്തിന് കൂടെ കൂട്ടി കാര്യപരിപാടികൾ ഭംഗിയാക്കണം

📜 നിർദേശങ്ങൾ

♦ രാവിലെ 9 മണിക്ക് മുമ്പ് ഹാളിൽ എത്തിചേരുക
♦ ഹാളും പരിസരവും വൃത്തിയായി സൂക്ഷിക്കുക
♦ ഹാളിൽ ലഹരി വസ്തുക്കൾ ഉപയോഗിക്കാൻ പാടുള്ളതല്ല
♦രജിസ്ട്രേഷൻ കൗണ്ടറിൽ മുൻകൂട്ടി എഴുതി തയ്യാറാക്കിയ സ്വന്തം കുടുബാംഗങ്ങളുടെ വിവരം നൽകുക
♦ വെള്ളം മിതമായി ഉപയോഗിക്കുക
♦ ഹാൾ വൃത്തിയാക്കി തിരിച്ചെൽപ്പിക്കാൻ സഹകരിക്കുക
♦ സ്വയം വളണ്ടിയറായി എല്ലാ കാര്യവും നിയന്ത്രിക്കുക

………സ്നേഹാദരവോടെ

താൽകാലിക കമ്മറ്റി

Meeting pic
Koothradan Meeting – 2